Monday, 30 December 2013

Poem: The Sound Of Panchajanya





¤ പാഞ്ചജനൃ കാഹളം ¤

നാം ഓരോരുത്തരുടെയും മരണ മണികൾ
നമ്മുടെ വീടിനടുത്തെ...

പൊന്തക്കാടുകളില് ഒളിച്ചു വയ്ക്കപ്പെട്ടിരിക്കുന്നു.

എന്നുനാം സ്വന്തം ജീവാണുവിനെയോ അതിന്റെ
അംശത്തെയോ അഗ്നിക്കിരയാക്കുന്നുവോ..

അതേ നിമഷം നമ്മുടെ മരണമണികള്
ഉഛത്തില് മുഴങ്ങിത്തുടങ്ങുകയായി,

അവ പൊന്തക്കാടുകളുടെ ഇരുള് മറനീക്കി പടർന്ന് പന്തലിക്കും..

മരണമണിക്കുഞ്ഞുങ്ങൾ അപ്പുപ്പന്താടി പോലെ നമുക്കുചുറ്റും
സ്വഛസഞ്ചാരം നടത്തിക്കൊണ്ടിരിക്കും നാം അറിയാതെ...

തിരിച്ചറിവ് കാഴ്ച്ചയെ മറയ്ക്കും,
കൈകള് വിറയ്ക്കും,ത്വക്ക് വിശർക്കും;

ഇനിയെന്താണൊരു പോംവഴി..?

സ്വന്തക്കാരുടെയോ സഹൃദയരുടെയോ ഉൾവിളികളാകുന്ന
പഞ്ഞിക്കെട്ടുകൾ ചേർത്ത് പൊതിഞ്ഞാല്നിലയ്ക്കും ആ മണിനാദം.

കാലം പോകെ,ആ പഞ്ഞിക്കെട്ടിനും
തീയിടില്ലെന്നാരു കണ്ടു...ഹേ റാം..!

No comments:

Post a Comment