പരാജിതൻ
ഇന്നലെയുടെ തോൽവിയെ നെഞ്ചേറ്റുവാങ്ങി,
ഇന്നും പരാജയം കണ്മുന്നിൽനില്പൂ,
നാളെയും നിരാശയോ നെഞ്ചം പിടയുന്നു.
ഭൂതകാലവും ഭാവിയും നന്മ മാത്രം;
കണ്മുന്നിൽ മാത്രമോ കഷ്ടതകൾ.
ഈശൻ തുടിക്കുന്ന ഹൃദയം:
അതിൻ തേങ്ങലുകൾ മുഴങ്ങുന്ന കണ്ഠം,
മൃദു സ്നേഹം തുളുമ്പുന്ന കരലാളനം,
എന്നിട്ടും ഈ പാദങ്ങൾ ഇടറുന്നു;
കഠിനമാം ജീവിത പാതയിൽ.
പെറ്റുവളർത്തിയ അമ്മതൻ കണ്ണീര് ,
പോറ്റി ആളാക്കിയ അച്ഛന്റെ നൊമ്പരം,
എന്നുടെ ദൈന്യത അന്യായമത്രെ.!
വൃദ്ധജന്മങ്ങളെ ചൂഷണം ചെയ്യുന്ന;
പരാദമല്ല ഞാൻ ഹിംസ്ര ജന്തുവല് ല.
സ്നേഹം കൊതിച്ചു ഞാൻ പ്രണയാർദ്രനായി,
എന്റെ ദുഃഖങ്ങൾക്കവൾ പങ്കാളിയായി,
കുഞ്ഞു മക്കളെ നല്കിയിട്ട് അവൾ യാത്രയായി,
പൊൻ മക്കളിൽ ഞാൻ എന്റെ ഭാവിയെ കാണുന്നു.
തിന്മകള് അവരിൽ പുലരാതിരിക്കാനായ്,
ലഹരിയെ വീട്ടില്നിന്ന് ഇറക്കിവിട്ടു പിന്നെ,
ചൂതാട്ടമാം അടിമത്തം ഇല്ലായ്മ ചെയ്തു ഞാൻ.
എന്നിലെ കുറവുകള്ൾ ചാടിക്കടന്നു;
പക്ഷേ,മരണത്തിനുണ്ടോ
ഭേദം മനുഷ്യരിൽ.
No comments:
Post a Comment